തേള്‍വിഷം | കടന്നല്‍വിഷം | എലിവിഷം | എട്ടുകാലിവിഷം | തേനീച്ച വിഷം | പഴുതാരവിഷം | Ottamooli For Poison
തേള്‍വിഷം
തുമ്പയുടെ ഇല അരച്ച് കുത്ത് കിട്ടിയ ഭാഗത്ത് പുരട്ടണം.
കായവും വെറ്റിലയും ചേര്‍ത്ത് അരച്ച് കുത്തിയ ഭാഗത്ത് പുരട്ടുക.
തേങ്ങാപ്പാല്‍ മഞ്ഞള്‍പൊടിയും ചേര്‍ത്ത് പുരട്ടുക.
പെരുങ്ങലവേരിന്റെ തൊലി മോരില്‍ അരച്ച് കുടിക്കുക.
കൃഷ്ണ തുളസിയും മഞ്ഞളും അരച്ച് പുരട്ടുക.
മുരിങ്ങയിലയും കായവും കുത്തേറ്റ ശരീരഭാഗത്തില്‍ തേക്കുക.
ചീനിവള്ളിയുടെ ഇല അരച്ച് കുത്തിയിടത്ത് പുരട്ടുക.
ഇന്തുപ്പ് വെറ്റിലയും ചേര്‍ത്ത് അരച്ച ശേഷം കുത്തിയ ഭാഗത്ത് തേക്കുക.
കടന്നല്‍വിഷം
മുക്കുറ്റി അരച്ച ശേഷം വെണ്ണയില്‍ ചാലിച്ച് പുരട്ടുക.
തകരയുടെ ഇലയും മഞ്ഞളും ചേര്‍ത്ത് അരച്ചിടുക.
പുളിയുടെ തോട് അരച്ചിടുക.
നീറ്റുചുണ്ണാമ്പില്‍ വെളിച്ചെണ്ണയും ചേര്‍ത്ത് ചാലിച്ച് കുത്തിയ ഭാഗത്ത് പുരട്ടുക.
നീലയമരിയില കാടിവെള്ളത്തില്‍ അരച്ച് ലേപനം ചെയ്യുക.
തുമ്പപ്പൂവും കദളിപ്പഴവും നെയ്യും ചേര്‍ത്ത് അരച്ചിടുക.
എലിവിഷം
വിഷ്ണുക്രാന്തിയുടെ സമൂലം അരച്ച് പാലില്‍ കലക്കി കുടിക്കുക.
പിച്ചകത്തിന്റെ വേര് അരച്ചത് പാലില്‍ ചേര്‍ത്ത് കുടിക്കുക.
വേലിപരുത്തിയില പാലില്‍ അരച്ച് കലക്കി കുടിക്കുക.
അമരിവേര‌് പാലില്‍ അരച്ച് തേക്കുക.
എട്ടുകാലിവിഷം
രക്തചന്ദനം അരച്ച് പുരട്ടുക.
പതിമുകം അരച്ച് പുരട്ടുക.
തുളസിയിലയും മഞ്ഞളും എട്ടുകാലി കടിച്ച ഭാഗത്ത് അരച്ചിടുക.
തേനീച്ച വിഷം
അരിക്കാടിയില്‍ ചുണ്ണാമ്പ് ചാലിച്ച് കുത്തിയ ഭാഗത്ത് പുരട്ടുക.
മുരിങ്ങയുടെ കായും ഇന്തുപ്പും ചേര്‍ത്ത് അരച്ച് പുരട്ടുക.
ഇലഞ്ഞിത്തൊലി പാലില്‍ അരച്ചിടുക.
മുക്കുറ്റി അരച്ച് വെണ്ണയും ചേര്‍ത്ത് പുരട്ടുക.
നാരകത്തിന്റെ ഇലയും ഉപ്പും ചേര്‍ത്ത് അരച്ച് പുരട്ടുക.
തകരയിലയും മഞ്ഞളും അരച്ച് പുരട്ടുക.
നീല അമരിയുടെ ഇല അരിക്കാടിയില്‍ അരച്ച് തേക്കുക.
പഴുതാരവിഷം
കറുകപ്പുല്ല്, പച്ച മഞ്ഞള്‍ കൂട്ടി അരച്ച് കടിച്ച ഭാഗത്ത് തേക്കുക.
ചാരവും പച്ച മഞ്ഞളും തേക്കുക.
നീല അമരിയുടെ അരച്ചത് പാലില്‍ ചേര്‍ത്ത് കുടിക്കുക.
കറിവേപ്പില മോരില്‍ അരച്ച് കുടിക്കുക.
കാച്ചിലിന്റെ ഇല അരച്ചിടുക.
തുമ്പയില ഗോമൂത്രത്തില്‍ അരച്ചു തേക്കുക.
പച്ചമഞ്ഞളിന്റെ നീരില്‍ കായം ചേര്‍ത്ത് പുരട്ടുക.

COMMENTS